
പെഗാസസ് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ നോട്ടീസ് നൽകി. സഭാ ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. സഭ നിർത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
പെഗാസസില്‍ ഇതിനോടകം പുറത്തുവന്ന അങ്ങേയറ്റം ഗൗരവതരമായ ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ സുതാര്യത പുലർത്തുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് നോട്ടീസ് കുറ്റപ്പെടുത്തുന്നു. 2017 ല്‍ നടന്ന 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ വെളിപ്പെടുത്തല്‍.
നിലവിൽ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
from ഇ വാർത്ത | evartha https://ift.tt/aZJ5dxwt2
via IFTTT
0 അഭിപ്രായങ്ങള്‍