ഇരകളെ ചലന രഹിതമാക്കാനും, അവയുടെ ദഹനം എളുപ്പത്തിലാക്കാനും, അപകടം വരുന്ന അവസരങ്ങളില്‍ ആത്മരക്ഷാര്‍ത്ഥം ശത്രുവിനെതിരെ പ്രയോഗിക്കാനുമാണ് പാമ്ബിന് അതിന്റെ വിഷം എന്ന സൂട്ടോക്സിന്‍ ഉപകരിക്കുന്നത്. മനുഷ്യരുടെ കാര്യത്തില്‍ അവസാനം പറഞ്ഞതാണ് നടപ്പിലാക്കുന്നത്.
എന്താണ് പാമ്ബിന്‍വിഷത്തിലുള്ള വിഷാംശം?
കടിച്ച പാമ്ബിന്റെ ഇനത്തിനനുസരിച്ച് വ്യത്യസ്തമായ ദോഷഫലങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന നൂറുകണക്കിന് പ്രോട്ടീനുകളാണ് പാമ്ബിന്‍ വിഷത്തിലുള്ളത്. ഒരേ ഇനത്തില്‍ പെട്ട രണ്ടു പാമ്ബുകള്‍ക്ക് പോലും ഒരേ തീവ്രതയുള്ള വിഷമാകില്ല ഉണ്ടാവുക. എന്നാലും, പാമ്ബിന്‍ വിഷം ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ രണ്ടു തരത്തിലായി നമുക്ക് വേര്‍തിരിച്ച് പറയാം. ഒന്ന്, രക്തചംക്രമണത്തെ ബാധിക്കുന്നത്. രണ്ട്, നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ ബാധിക്കുന്നത്.

പ്രകൃതിയില്‍ കാണുന്ന, എട്ടുകാലികള്‍, തേളുകള്‍, പഴുത്തറകള്‍, ജെല്ലി ഫിഷ് തുടങ്ങിയ മറ്റുള്ള ഏതൊരു വിഷജീവികളെക്കാളും കൂടുതലായി മനുഷ്യരുമായി അടുത്ത് ഇടപെടാനുള്ള സാധ്യത പാമ്ബുകള്‍ക്കുണ്ട്. മനുഷ്യവാസമുള്ള ഒരുവിധം എല്ലായിടത്തും പാമ്ബുകളുടെയും സാന്നിധ്യമുണ്ട് എന്നതാണ് ഒരു കാരണം. മണ്ണില്‍ പതുങ്ങി ഇരിക്കുന്ന, മിക്കവാറും മണ്ണിന്റെ നിറത്തോട് സാമ്യമുള്ള നിറമുള്ള ഈ ഇഴജന്തുക്കള്‍ സാധാരണ നമ്മുടെ കണ്ണില്‍ പെടാനുള്ള സാധ്യത കുറവാണ്. കൃഷിപ്പണി ചെയ്യുന്നവര്‍, മണ്ണില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, മരപ്പണിക്കര്‍, കെട്ടിടം തൊഴിലാളികള്‍, കൊച്ചു കുട്ടികള്‍ തുടങ്ങി പലരും അറിയാതെ പാമ്ബുകളുടെ മേല്‍ പോയി ചവിട്ടി അവയുടെ കടി വാങ്ങി മരണപ്പെടാറുണ്ട്.
ലോകത്തെമ്ബാടുമായി വര്‍ഷാവര്‍ഷം അഞ്ചുലക്ഷത്തിലധികം പേര്‍ പാമ്ബുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടാറുണ്ട് എന്നാണ് കണക്ക്. അതില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടാറുണ്ട്. ബാക്കി നാലു ലക്ഷം പേരില്‍ വലിയൊരു ഭാഗത്തിന് അവരുടെ ശരീരത്തില്‍ പ്രവേശിച്ച വിഷത്തിന്റെയും, അതിനെ തുരത്താന്‍ വേണ്ടി കുത്തിവെക്കപ്പെടുന്ന ആന്റി വെനത്തിന്റെയും ദോഷഫലങ്ങള്‍ പിന്നീടങ്ങോട്ടും അനുഭവിക്കേണ്ടി വരാറുണ്ട്. വൃക്കയാണ് പാമ്ബിന്‍ വിഷത്താല്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഒരു ആന്തരികാവയവം. യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ ഒരു ലക്ഷത്തിലും വളരെ അധികമാകാനാണ് സാധ്യത. കാരണം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടിങ് വളരെ കുറവാണ് എന്നതാണ് യാഥാര്‍ഥ്യം.
എന്താണ് ചികിത്സ ?
ആന്റി വെനം എന്നാണ് പാമ്ബിന്‍വിഷത്തിനുള്ള മറുമരുന്ന് അറിയപ്പെടുന്നത്. ഉഗ്രവിഷമുള്ള പാമ്ബുകളില്‍ നിന്ന് വിഷം ശേഖരിച്ച്, അവയുടെ സാന്ദ്രത കുറച്ച് ചെമ്മരിയാടുകളിലും, കുതിരകളിലും കുത്തിവെച്ച ശേഷം അവയുടെ ശരീരത്തില്‍ ആ വിഷത്തിനെതിരെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ ശേഖരിച്ചാണ് ആന്റിബോഡി എന്ന മരുന്നുണ്ടാക്കിയെടുക്കുന്നത്. വളരെ വിലപിടിപ്പുള്ള മരുന്നാണ് ഇത്. വളരെ കുറഞ്ഞ അളവിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്.
വെള്ള/മഞ്ഞനിറത്തിലുള്ള ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നത് പാമ്ബുകളുടെ കണ്ണുകള്‍ക്ക് പിന്നിലുള്ള ഒരു ഗ്രന്ഥിയിലാണ്. അവിടെ നിന്ന് ഒരു ചെറിയ നാളിയിലൂടെ നേരെ പാമ്ബിന്റെ കടിക്കുന്ന പല്ലുകളിലേക്ക് എത്തുന്നു. കടിക്കുമ്ബോള്‍ ഉണ്ടാകുന്ന മുറിവിലൂടെ ഈ വിഷം ഇരയുടെ രക്തത്തില്‍ കലരുകയും ചെയ്യുന്നു. ഒരു സിറിഞ്ച് പോലെയാണ് ഈ പല്ലുകള്‍ പ്രവര്‍ത്തിക്കുക. കടിക്കലും വിഷം പകരലും ഒക്കെ നിമിഷനേരം കൊണ്ട് കഴിഞ്ഞിരിക്കും. കടി കിട്ടിയേടത്തു മുറിവ് വലുതാക്കുക, വിഷം ഉറിഞ്ചിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്. നേരെ ആശുപത്രിയില്‍ എത്തിക്കുക മാത്രമാണ് ഒരേയൊരു മാര്‍ഗം. അവിടെ നിന്ന് ആന്റിവെനം കുത്തിവെച്ചാല്‍ മാത്രമാണ് വിഷം രോഗിയുടെ മരണത്തിന് കാരണമാകാതെ നോക്കാനാകൂ.
0 അഭിപ്രായങ്ങള്‍