സിൽവർ ലൈൻ പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണം; പാർലമെന്റിൽ സി പി എം

കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സി പി എം.പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണമെന്നും ധനസഹായം ലഭ്യമാക്കണമെന്നും എംപി എളമരം കരീം ആവശ്യപ്പെട്ടു. ഇന്ന് രാജ്യസഭയിലെ ശൂന്യവേളയിലാണ് എളമരം കരീം വിഷയം ഉന്നയിച്ചത്.

കേരളത്തിൽ വികസനം തടയാൻ കോൺഗ്രസിന്റെയും ബി ജെ പിയുടെയും വികസന വിരുദ്ധ നീക്കമാണിതെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും സമൂഹികാഘാത പഠനം നിർത്തില്ലെന്ന് പഠനം നടത്തുന്ന ഏജൻസി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ഇതിനെ ശക്തമായി എതിർത്തു. കേരളത്തിലെ ജനങ്ങൾ മുഴുവൻ ഈ പദ്ധതിക്ക് എതിരാണെന്നും അതിനാൽ അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



from ഇ വാർത്ത | evartha https://ift.tt/cv63doq7O
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍