ആരോഗ്യനിലയിൽ പുരോഗതി; വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

പാമ്പ് കടിയേറ്റ് അതീവ ഗരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹം അടുത്ത 48 മണിക്കൂർ ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരുമെന്നുംസ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രണ്ട് ദിവസം മുൻപാണ് കോട്ടയത്തുവച്ച് വാവ സുരേഷിന് മുർഖൻ പാമ്പിന്റെ കടിയേറ്റത്. അദ്ദേഹത്തിന്റെ തുടയിലാണ് പാമ്പ് കടിച്ചത്.

വാവ സുരേഷ് ഇന്നലെ രാത്രി കണ്ണുതുറന്നിരുന്നെങ്കിലും അർദ്ധബോധാവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ വെന്റിലേറ്റർ എപ്പോൾ മാറ്റാൻ കഴിയും എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് രാവിലെ ഒൻപതുമണിയോടുകൂടി വെന്റിലേറ്റർ മാറ്റാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

നിലവിൽ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുമായി സുരേഷ് സംസാരിച്ചെന്ന് അധികൃതർ പറഞ്ഞു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണനിലയിലാണ് ഉള്ളത് .



from ഇ വാർത്ത | evartha https://ift.tt/1upEWBO6o
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍