
ജീരകം നിരവധി ഔഷധഗുണങ്ങളോട് കൂടിയ ഒരു സുഗന്ധ വ്യഞ്ജനമാണ്. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഔഷധമാണ്
ജീരകം.
ജീരകം കഴിക്കുന്നത് അല്ലെങ്കിൽ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നു. ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിർണായക പങ്ക് വഹിക്കുന്നു.
വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ജീരകത്തിൽ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തിൽ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാനായിജീരക വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് വേണം കഴിക്കാൻ. ജീരകം വെള്ളത്തിൽ അതിനോടൊപ്പം അൽപം നാരങ്ങ നീര് ചേർക്കുന്നതും നല്ലതാണ്.
0 അഭിപ്രായങ്ങള്‍