പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ; പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട തിന്റെ ആവശ്യകതയെക്കുറിച്ച് പലരും അത്ര ബോധവാന്മാരല്ല.

 


ഒരു വ്യക്തിയ്ക്ക് പ്രതിദിനം 50 ഗ്രാം പ്രോട്ടീൻ ലഭിക്കേണ്ടതുണ്ടെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വ്യക്തമാക്കുന്നു. പ്രോട്ടീനിൽ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ ശരീരത്തിലെ ഊർജം നിലനിർത്തുന്നു.

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട തിന്റെ ആവശ്യകതയെക്കുറിച്ച് പലരും അത്ര ബോധവാന്മാരല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രോട്ടീൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എല്ലുകൾക്ക് ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനുമെല്ലാം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു.  പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അമിത വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

മുളപ്പിച്ച ചെറുപ്പയർ പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ ദഹിക്കാൻ എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുളപ്പിച്ച പയർ.

പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് നട്സുകൾ. ബദാം, വാൾനട്ട് , കശുവണ്ടി എന്നിവ പ്രോട്ടീന്റെ ഏറ്റവും ഉയർന്ന  ഉറവിടങ്ങളാണ്. ഇരുമ്പ്, കാൽസ്യം, വൈറ്റമിൻ എ, ബി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ്  ഇവ. ദിവസവും ഒരുപിടി നട്സ് വെറും വയറ്റിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഓട്സിൽ ഉയർന്ന അളവിൽ പ്രോട്ടീൻ മാത്രമല്ല, ലയിക്കുന്ന നാരുകളുടെ കലവറ കൂടിയാണ്. കൂടാതെ, ഇവ ദഹിക്കാൻ എളുപ്പവുമാണ്. ഒരു ചെറിയ കപ്പ് ഓട്സിൽ 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന മറ്റൊരു ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസിൽ  വർദിപ്പിക്കാനും പ്രോട്ടീന് അത്യാവശ്യമാണ്.



KERALA NEW, MALAYALAM NEWS, KERALA VARTHA, KERALA NEWS DAILY UPDATE, VIRAL, SOCIAL, REGIONAL, IMPORTANCE OF BREAK FAST








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍