ടൈപ്പ്
- 2 പ്രമേഹം മിക്ക ആളുകളിലും ഭേദപ്പെടുത്താന്‍
സാധിക്കും. ഇതിന് ചിട്ടയായ ജീവിതരീതിയും ചികിത്സയുമെല്ലാം ആവശ്യമായി വരും.
ജീവിതശൈലീരോഗങ്ങളില്‍
ഉള്‍പ്പെടുന്ന ഒന്നാണ് പ്രമേഹം. ഇതുതന്നെ ടൈപ്പ്-1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ഇതില്‍ ടൈപ്പ്-1 പ്രമേഹം, ഒരിക്കല്‍ പിടിപെട്ട് കഴിഞ്ഞാല്‍ പിന്നീട് ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നതല്ല.
അതേസമയം
ടൈപ്പ്-2 പ്രമേഹമാണെങ്കില്‍ മിക്കവരിലും ഭേദപ്പെടുത്താന്‍
സാധിക്കും. ഇതിന് ചിട്ടയായ ജീവിതരീതിയും ചികിത്സയുമെല്ലാം ആവശ്യമായി വരാറുണ്ട്. അത്തരത്തില്‍ ടൈപ്പ്-2 പ്രമേഹം ഭേദപ്പെടുത്താന്‍ സഹായിക്കുന്ന ചില ലൈഫ്സ്റ്റൈല്‍
ടിപ്സ് പങ്കുവയ്ക്കുകയാണ്.
പ്രമേഹമുണ്ടെന്ന്
ഓര്ത്ത് കാര്ബോഹൈഡ്രേറ്റ്
അടങ്ങിയ ഭക്ഷണം പൂര്ണമായും ഉപേക്ഷിക്കേണ്ടതില്ല.
പക്ഷേ കാര്ബ് കുറഞ്ഞ
ഡയറ്റ് പാലിക്കുക.
ശരീരത്തിന്
ആവശ്യമായത്രയും പ്രോട്ടീനും നല്ല കൊഴുപ്പും ഡയറ്റിലുള്പ്പെടുത്തുക. ഭക്ഷണം
കഴിഞ്ഞ ശേഷം പത്ത് മിനുറ്റ്
നേരത്തേക്ക് നടക്കുക.
ഇത്
ദഹനം എളുപ്പത്തിലാക്കാനും സഹായിക്കും. ഗ്ലൈസമിക്
ഇന്ഡെക്സ് (ജിഐ)
കുറഞ്ഞ പഴങ്ങള്‍ മാത്രം കഴിക്കുക.
ഏത്
രോഗത്തെയും എതിരിടാനുള്ളൊരു മാര്ഗമാണ് വ്യായാമം.
ഇവിടെയും അത് പ്രധാനം തന്നെ.
'ബാലന്സ്ഡ്' ആയ വ്യായാമമാണ് പ്രമേഹമുള്ളവര്‍
ചെയ്യേണ്ടത്.
ഉറക്കത്തിന്റെ
കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. ആഴത്തിലുള്ള ഉറക്കം ഉറപ്പിക്കുക.
ശരീരത്തിന്റെ
ആരോഗ്യം മാത്രമല്ല, മനസിന്റെ ആരോഗ്യവും ഏറെ പ്രധാനമാണ്.
അതിനാല്‍ വൈകാരികമായ വ്യതിയാനങ്ങള്‍ എപ്പോഴും സംഭവിക്കാതിരിക്കാന്‍ കരുതലെടുക്കുക.
ആരോഗ്യപ്രശ്നങ്ങള്ക്കും അണുബാധകള്ക്കുമെല്ലാം കാരണമാകുന്ന തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ആരോഗ്യകരമായ
ഡയറ്റ് പിന്തുടരുക. സ്പൈസുകള്‍, ഇലകള്‍,
പച്ചക്കറികള്‍, സീഡ്സ്, നട്ട്സ്, ഫൈബര്‍ എന്നിവയെല്ലാം
ഡയറ്റിലുള്പ്പെടുത്താം. നന്നായി വെള്ളവും കുടിക്കുക.
ഉറക്കവും
ഭക്ഷണവും കൃത്യമായി പിന്തുടരുക. ഇത്
എല്ലാ ദിവസവും സമയമാനുബന്ധമായി ചെയ്യുക.
ഇന്റര്മിറ്റന്റ് ഫാസ്റ്റിഗ് രീതിയും വളരെ പ്രയോജനപ്രദമാണ്. ദീര്ഘനേരം ഭക്ഷണം കഴിക്കാതെ പിന്നീടുള്ള മണിക്കൂറുകളില്‍ ഭക്ഷണം കഴിക്കുന്നതാണ് ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗിന്റെ രീതി.
ആവശ്യമില്ലാതെ
ഭക്ഷണം കഴിക്കരുത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. ഇടനേരങ്ങളിലെ 'സ്നാക്കിംഗ്' പ്രമേഹമുള്ളവര്ക്ക് നല്ലതല്ല.
Diabetes, Type 2 Diabetes, Type 2 Diabetes can cure, Type 1 cannot cure, KERALA NEWS, MALAYALAM NEWS, KERALA NEWS DAILY, KERALA NEWS DAILY UPDATE, KERALA VARTHA, REGIONAL, SOCIAL, VIRAL

0 അഭിപ്രായങ്ങള്‍