'മുഖ്യമന്ത്രി കഴിക്കുന്നത്‌ ഹലാൽ ഭക്ഷണമാണോ?'; വസതിക്കുമുന്നിൽ സത്യാഗ്രഹത്തിന് ബിജെപി

കോട്ടയം: സഞ്ജിത്തിന്റെ കൊലപാതകം എൻ.ഐ.എ.യ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ടും ഹലാൽ വിഷയത്തിൽ ഭീകരവാദികളുടെ അജണ്ട സി.പി.എം. ഏറ്റെടുക്കുന്നെന്ന് ആരോപിച്ചും ഡിസംബർ 13-ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ബി.ജെ.പി. സംസ്ഥാന നേതാക്കൾ സത്യാഗ്രഹം നടത്തും. കോട്ടയത്ത് ചേർന്ന ബി.ജെ.പി. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം.കുമ്മനം രാജശേഖരന്റേയും, സംസ്ഥാന ജനറൽസെക്രട്ടറി സി. കൃഷ്ണകുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി ഊരുകൾ സന്ദർശിച്ച് റിപ്പോർട്ട്‌ തയ്യാറാക്കും. പെട്രോളിയം ഉത്‌പന്നങ്ങൾക്ക് കേന്ദ്രസർക്കാർ നികുതി കുറച്ചിട്ടും സംസ്ഥാനസർക്കാർ അതിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ 280 മണ്ഡലങ്ങളിലും ഡിസംബർ ഏഴിന്‌ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.മുഖ്യമന്ത്രി കഴിക്കുന്നത്‌ ഹലാൽ ഭക്ഷണമാണോയെന്ന്‌ പുരന്തേശ്വരി കോട്ടയം: ഹലാൽ ഭക്ഷണം നല്ലതാണെന്ന് പറയുന്ന മുഖ്യമന്ത്രി കഴിക്കുന്നത് അങ്ങനെയുള്ള ഭക്ഷണമാണോയെന്ന് ബി.ജെ.പി. ദേശീയ ജനറൽസെക്രട്ടറി ഡി. പുരന്തേശ്വരി. ഹലാൽ ഭക്ഷണം നല്ലതാണെന്ന് ഉറപ്പിക്കുന്ന മുഖ്യമന്ത്രി മറ്റ് ഭക്ഷണങ്ങൾ മോശമാണെന്നാണോ ഉദ്ദേശിക്കുന്നത്. ഹലാൽ ഭക്ഷണത്തിന് ബി.ജെ.പി. എതിരാണെന്നും അവർ കോട്ടയത്ത്‌ പത്രസമ്മേളനത്തിൽ പറഞ്ഞു.പാലക്കാട്ടെ ആർഎസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെ കൺമുമ്പിലിട്ട് കൊലപ്പെടുത്തിയ കേസിന്റെ എഫ്‌.ഐ.ആറിൽ പോപ്പുലർ ഫ്രണ്ടിന്റെ പേരുപോലും പരാമർശിക്കാൻ പോലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയകൊലപാതകങ്ങൾക്ക് പിന്നിൽ എസ്ഡി.പി.ഐ.യും, പി.എഫ്.ഐ.യും ആണ്. കേസന്വേഷണം തൃപ്തികരമല്ല. കൊലപാതകത്തിലെ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്.സംസ്ഥാന ജനറൽസെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ, ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യം മനസ്സിലാക്കാതെ -കെ. സുരേന്ദ്രൻകാര്യം മനസ്സിലാക്കാതെയാണ് ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹലാൽ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്നമല്ല. അട്ടപ്പാടിയിൽ കേന്ദ്രഫണ്ട് ചെലവഴിച്ചതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.അട്ടപ്പാടിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നതിനും കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചതിനും തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/3E6gj65
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍