പാസ്പോര്‍ട്ട് പോലുമില്ല; ഇറ്റലിക്കാരിയുമായി സൗഹൃദമുണ്ടായതെങ്ങനെ, സാമ്പത്തിക സ്രോതസ്സ് എന്ത്?

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസിൽ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാനുണ്ട്. സാമ്പത്തിക തട്ടിപ്പിൽ മാത്രം ഒതുങ്ങുന്നതല്ല കേസെന്ന് വ്യക്തമാണ് പാസ്പോർട്ട് പോലും ഇല്ലാത്ത മോൻസൺ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി മോൻസൺ എല്ലാത്തിനും മറയാക്കിയത് പ്രവാസി മലയാളി ഫെഡറേഷന്റെ തണൽ. പാസ്പോർട്ട് പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്ന മോൻസൺ എങ്ങനെ സംഘടനയുടെ ഭാരവാഹിയായി. സംഘടനയുള്ളവരിൽ ആർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നത് വിശ്വസിക്കാൻ പ്രയാസം. രാഷ്ട്രീയ ഉന്നതർക്കും ഉദ്യോഗസ്ഥ ഉന്നതർക്കുമൊപ്പം വേദി പങ്കിടാൻ സംഘടനയുടെ ഭാരവാഹിത്വമാണ് മോൻസൺ ഉപയോഗിച്ചത്. ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിലെ പ്രധാമായ വിവരങ്ങൾ മറച്ചുവെക്കുന്നത് എന്തുകൊണ്ട് മോൻസണെതിരേ ചുമത്തിയ എഫ്.ഐ.ആർ. ക്രൈംബ്രാഞ്ച് പൊതുരേഖയാക്കുന്നില്ലെന്ന് മാതൃഭൂമി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ പോലീസ് വെബ്സൈറ്റിൽ മുഖ്യ ഉള്ളടക്കം ഒഴിവാക്കി എഫ്.ഐ.ആർ. പ്രസിദ്ധീകരിച്ചു. മറച്ചുവെയ്ക്കത്തക്ക പലതും എഫ്.ഐ.ആറുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന് വ്യക്തം. ലോക്നാഥ് ബെഹ്റ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ ശുപാർശ എവിടെ മോൻസണിന്റെ തട്ടിപ്പ് പുറത്തുവന്നപ്പോൾ സംസ്ഥാന പോലീസ് പുറത്തുവിട്ട വിവരമാണ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അന്വേഷിക്കാൻ ബെഹ്റ ശുപാർശ നൽകി എന്നത്. എന്നാൽ, അങ്ങനെയൊരു ശുപാർശക്കത്ത് പുറംലോകം കണ്ടിട്ടില്ല. കത്തു കിട്ടിയതായി ഇ.ഡി. സ്ഥിരീകരിച്ചിട്ടുമില്ല. 2020 ഫെബ്രുവരിയിൽ മോൻസണെതിരേ പന്തളം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. ഉണ്ടായിരിക്കെ അത് ഉൾപ്പെടുത്തി പോലീസിന് ഇ.ഡി.ക്ക് ശുപാർശ നൽകാമായിരുന്നു. അല്ലെങ്കിൽ, കോടതിയിൽത്തന്നെ കേസ് വ്യാപ്തിയുള്ളതാണ് ഇ.ഡി. അന്വേഷിക്കണം എന്ന് ആവശ്യപ്പെടാമായിരുന്നു. എന്തുകൊണ്ട് സംസ്ഥാന പോലീസ് അത്തരമൊരു നീക്കം നടത്തിയില്ല. മോൻസൺ തട്ടിപ്പുകാരനാണെന്നു പറഞ്ഞത് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തിരുന്ന ലോക്നാഥ് ബെഹ്റയാണെന്ന് മോൻസണുമായി അടുപ്പമുണ്ടായിരുന്ന അനിത പുല്ലയിൽ പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ബെഹ്റ മോൻസണെതിരേ അന്വേഷണം നടത്തിയില്ല. സംസ്ഥാന പുരാവസ്തു വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചിരുന്നെങ്കിൽപ്പോലും വ്യാജനാണെന്ന് തിരിച്ചറിയുമായിരുന്നു. ബീറ്റ് ബോക്സിന് മറുപടിയില്ല മോൻസണിന്റെ കലൂരിലേയും ചേർത്തലിയിലേയും വീടുകളിൽ പോലീസ് ബീറ്റ് ബോക്സ് ആരുടെ ശുപാർശയിൽ വെച്ചു എന്നതിന് ഇതുവരെ ഉത്തരമില്ല. ഈ ചോദ്യങ്ങളോട് ലോക്നാഥ് ബെഹ്റയും പ്രതികരിച്ചില്ല. ധനകാര്യ സ്ഥാപനങ്ങൾ, പ്രധാന ജങ്ഷനുകൾ എന്നിവിടങ്ങളിലാണ് സാധാരണ ബീറ്റ് ബോക്സുകൾ സ്ഥാപിക്കുക. ഇറ്റലിക്കാരിയുമായി മോൻസണ് സൗഹൃദമുണ്ടായതെങ്ങനെ ലോക കേരള സഭയിലും സംസ്ഥാന പോലീസിലുമടക്കം ഉന്നത സ്വാധീനമുണ്ടായിരുന്ന ഇറ്റലിക്കാരിയുമായി മോൻസണ് സൗഹൃദമുണ്ടായതെങ്ങനെ? ഇവരെ തമ്മിൽ ബന്ധപ്പെടുത്തിയ ഇപ്പോഴും അദൃശ്യനായി നിൽക്കുന്ന വ്യക്തി ആരാണ്? പോലീസ് തണൽ മോൻസണ് ഒരുക്കിക്കൊടുത്ത ഇറ്റലിക്കാരിയിലേക്ക് അന്വേഷണം നീളാത്തത്ത് എന്തുകൊണ്ട്? മോൻസണിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണ് കോടിക്കണിക്കിന് രൂപയുടെ വിദേശനിർമിത ആഡംബര കാറുകൾ മോൻസണിന്റെ കൈവശമെത്തിയതെങ്ങനെ? ബാങ്ക് അക്കൗണ്ടുകൾ കാലിയായ മോൻസണ് എവിടെനിന്നാണ് ഈ കോടികൾ കിട്ടിയത്? ബോളിവുഡ് നടി കരീന കപ്പൂറിന്റേതടക്കമുള്ള അഡംബര കാറുകൾ പണം മുടക്കാതെയാണ് മോൻസണിലേക്കെത്തിയത്. വാഹന ഇടപാടുകാരാണ് ഇതിനു പിന്നിലെന്ന് കരുതിയാൽത്തന്നെയും പണം മുടക്കാതെയും ഈടു നൽകാതെയും എങ്ങനെയാണ് മോൻസണ് കാറുകൾ നൽകിയത്. പുരാവസ്തു തട്ടിപ്പുവീരന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയം ഉയരുന്നതിവടെയാണ്.

from mathrubhumi.latestnews.rssfeed https://ift.tt/3irydaH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍