ശൈഖ് ഹംദാൻ-ശൈഖ് ഹുമൈദ് അവിചാരിത കണ്ടുമുട്ടൽ വൈറൽ

ദുബായ് : അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെയും ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും അസാധാരണ കണ്ടുമുട്ടൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ലണ്ടൻ ഓക്സ്ഫഡ് സ്ട്രീറ്റിലെ സെൽഫ്രിഡ്ജസ് ഡിപ്പാർട്മെന്റ് സ്റ്റോറിനടുത്താണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ശൈഖ് ഹംദാൻ തന്നെയാണ് കണ്ടുമുട്ടിയതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. റോഡിന് കുറുകെ നടന്നുവന്ന ശൈഖ് ഹംദാൻ ശൈഖ് ഹുമൈദിന്റെ കൈകൾ പിടിക്കുകയും നെറുകയിൽ ഉമ്മവെച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. യു.എ.ഇ. ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ശൈഖ് ഹംദാൻ ലണ്ടനിൽ അവധി ചെലവഴിക്കുകയാണ്. കുടുംബത്തിന് അവിടെ വസതികളുണ്ട്. ന്യൂ മാർക്കറ്റിലെ ഗൊഡോൾഫിൻ കുതിരാലയത്തിൽ മകൻ റാഷിദിനൊപ്പം പോയതിന്റെ ചിത്രങ്ങൾ അദ്ദേഹം നേരത്തെ പങ്കുവെച്ചിട്ടുണ്ട്. റാഷിദും ഇരട്ട സഹോദരി ശൈഖ ബിന്ത് ഹംദാനും കഴിഞ്ഞ മേയിലാണ് ജനിച്ചത്. 1981 മുതൽ ശൈഖ് ഹുമൈദ് അജ്മാൻ ഭരണാധികാരിയാണ്. അജ്മാനെ ചെറിയൊരു മീൻപിടിത്തതീരത്തുനിന്ന് അരലക്ഷം ജനങ്ങൾ താമസിക്കുന്ന വലിയ നഗരമാക്കിയതിന് പിന്നിലും ആധുനിക സമ്പദ് വ്യവസ്ഥയിലേക്ക് നയിച്ചതിനുപിന്നിലും അദ്ദേഹത്തിന്റെ വലിയ പ്രയത്നമാണ്. H.H Sheikh Humaid bin Rashid Al Nuaimi, Ruler of Ajman and H.H Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, during their meeting in London 🇬🇧 31.08.2021 pic.twitter.com/p1oOMPZCUP — قروب فزاع (@groupfazza) August 31, 2021

from mathrubhumi.latestnews.rssfeed https://ift.tt/3yE3RHa
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍