എഫ് വണ്‍ മുന്‍ ലോക ചാമ്പ്യന്‍ കിമി റൈക്കോനെണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

എഫ് വൺ കാറോട്ട മത്സരത്തിലെ മുൻ ലോകചാമ്പ്യൻ കിമി റൈക്കോനെൺ വിരമിക്കൽ പ്രഖ്യാപിച്ചു. 2021-22 സീസൺ അവസാനിക്കുന്നതോടെ താരം മത്സരരംഗത്തുനിന്നും വിടവാങ്ങും. 20 വർഷം നീണ്ട കരിയറാണ് റൈക്കോനെൺ അവസാനിപ്പിക്കുന്നത്. 41 കാരനായ ഈ ഫിൻലൻഡ് താരം നിലവിൽ ആൽഫ റോമിയോ ടീമിന് വേണ്ടിയാണ് മത്സരിക്കുന്നത്. സീസണിൽ വെറും രണ്ട് പോയന്റ് മാത്രമാണ് താരത്തിന് നേടാനായത്. 2007-ൽ ലോകചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയാണ് റൈക്കോനെൺ ആരാധകരുടെ മനം കീഴടക്കിയത്. ഫെറാറിയ്ക്ക് വേണ്ടിയാണ് താരം കിരീടം നേടിയത്. ഈ സീസണിന്റെ അവസാനത്തോടെ ഞാൻ കരിയർ അവസാനിപ്പിക്കും. ഈ തീരുമാനം ഞാൻ നേരത്തേ എടുത്തതാണ്. ഈ തീരുമാനം അത്ര എളുപ്പമായിരുന്നില്ല. പുതിയ കാര്യങ്ങൾ ചെയ്യാൻ സമയമായി.-റൈക്കോനെൺ പറഞ്ഞു. ഏറ്റവുമധികം ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ പങ്കെടുത്ത താരം എന്ന റെക്കോഡിനുടമയാണ് റൈക്കോനെൺ. 344 മത്സരങ്ങളിൽ പങ്കെടുത്ത താരം 21 ഗ്രാൻഡ് പ്രിക്സുകളിൽ വിജയിച്ചു. 18 തവണ പോൾ പൊസിഷനിൽ മത്സരിക്കുകയും 103 തവണ പോഡിയം ഫിനിഷുകൾ നേടുകയും ചെയ്ത താരമാണ് റൈക്കോനെൺ. BREAKING: Kimi Raikkonen announces this will be his final season in #F1 pic.twitter.com/U4m9xMEyzJ — Formula 1 (@F1) September 1, 2021 2001-ൽ മക്ലാരനിലൂടെയാണ് താരം കാറോട്ട മത്സരത്തിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. അഞ്ചുവർഷം ടീമിനൊപ്പം മത്സരിച്ച താരം ഒൻപത് റേസുകളിൽ വിജയിച്ചു. പിന്നീടാണ് ഫെറാറിയിലേക്ക് ചേക്കേറിയത്. അതിനുശേഷം ലോട്ടസിലും ആൽഫ റോമിയോയിലും ചേർന്നു. Content Highlights: Former World Champion Kimi Raikkonen To Retire At The End Of The Season

from mathrubhumi.latestnews.rssfeed https://ift.tt/3t5NfHk
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍