മനസ്സുകളുടെ ഉയരം, സൗഹൃദത്തിന്റെ പകിട്ട്

വേണമെങ്കിൽ അതിനെ സമനില എന്ന് വിളിക്കാം. യഥാർഥത്തിൽ സമനിലയല്ല, കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരുമയുടെയും സൗഹൃദത്തിന്റെയും കഥയാണത്. ഒളിമ്പിക്സിൽ മത്സരിക്കാനെത്തുന്നത് ജയിക്കാൻ വേണ്ടിയാണ്. പക്ഷേ, പുതിയ ദൂരവും പുതിയ ഉയരവുംകൊണ്ട് മാത്രമല്ല, മനസ്സിന്റെ വലിപ്പംകൊണ്ടും വിജയം വെട്ടിപ്പിടിക്കാമെന്ന് തെളിയിച്ചു, ഹൈജമ്പ് താരങ്ങളായ ഖത്തറിന്റെ മുതാസ് എസ്സ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും. ടോക്യോയിലെ ഹൈജമ്പ് മത്സരത്തിന്റെ കിരീടധാരണവേദിയിൽ തിങ്കളാഴ്ച ഖത്തർ താരം മുതാസ് ഇറ്റലിയുടെ ടംബേരിയെ സ്വർണം അണിയിച്ചു. ടംബേരി തിരിച്ച് മുതാസിനെ കഴുത്തിൽ സ്വർണം ഇട്ടുകൊടുത്തു. ഇരുവരും പരസ്പര ധാരണയിൽ സ്വർണം പങ്കിടുകയായിരുന്നു. അതുകണ്ട് ലോകം കൈയടിച്ചു. 2.19 മീറ്ററിലാണ് പുരുഷ ഹൈജമ്പ് മത്സരം തുടങ്ങിയത്. 2.24, 2.27, 2.30, 2.33, 2.35, 2.37 മീറ്റർ വരെ ബർഷിമും ടംബേരിയും ആദ്യ ശ്രമത്തിൽത്തന്നെ മറികടന്നു. പിന്നീട് 2.39 മറികടക്കാനായി ശ്രമം. മൂന്ന് ശ്രമത്തിലും ഇരുവർക്കും ഈ ലക്ഷ്യം മറികടക്കാനായില്ല. അതോടെ, ശ്രമം തുടരുകയല്ലേ (ജമ്പ് ഓഫ്) എന്ന് ഒഫീഷ്യൽസ് ചോദിച്ചു. എന്നാൽ ഞങ്ങൾ ഇരുവരെയും വിജയിയായി പ്രഖ്യാപിക്കാനാകുമോ എന്ന് ടംബേരിയെ സാക്ഷിയാക്കി ബർഷിം ചോദിച്ചു. അത് അനുവദിച്ചതോടെ ഒളിമ്പിക്സിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായം പിറക്കുകയായിരുന്നു. ആദ്യമായാണ് ഒളിമ്പിക്സ് ഹൈജമ്പിൽ സംയുക്ത ജേതാക്കളുണ്ടായത്. ബെലാറസിന്റെ മാക്സിം നഡസേകു 2.37 ആദ്യ ശ്രമത്തിൽ മറികടന്നെങ്കിലും ആദ്യ ചാട്ടത്തിൽ ഫൗൾ വന്നതിനാൽ വെങ്കല ജേതാവായി. മത്സരത്തിൽ സ്വർണം പങ്കിട്ടാൽ വെള്ളിമെഡൽ ഇല്ല എന്നതാണ് നിയമം. പുരുഷ ഹൈജമ്പിലെ ഏഷ്യൻ റെക്കോഡുകാരനാണ് ഖത്തറുകാരനായ മുതാസ് എസ്സ ബർഷിം. 30-കാരനായ ബർഷിം 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലവും 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയും നേടിയിരുന്നു. ബർഷിമിനെയും ടംബേരിയെയും ഒന്നാക്കുന്ന പലതുമുണ്ടായിരുന്നു. ഇരുവരും കഠിനമായ പരിക്കിൽനിന്ന് കരകയറിയാണ് ടോക്യോയിലെത്തിയത്. Content Highlights: Tokyo 2020 Qatar s Mutaz Barshim and Italy s Gianmarco Tamberi share Olympic gold

from mathrubhumi.latestnews.rssfeed https://ift.tt/2Vgr5po
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍