മേതില്‍ ദേവികയുടെ മുന്‍ഭര്‍ത്താവ് ഞാനല്ല, എല്ലാ 'രാജീവ് 'മാരും ഒന്നല്ല

മുകേഷ്-മേതിൽ ദേവിക വിവാഹമോചനവാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരേ നിർമാതാവും എഴുത്തുകാരനുമായ രാജീവ് ഗോവിന്ദൻ. മേതിൽ ദേവികയുടെ മുൻഭർത്താവ് താനാണെന്ന പേരിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയെന്ന് രാജീവ് ഗോവിന്ദൻ പറയുന്നു. താൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകി മടുത്തുവെന്നും വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രാജീവ് ഗോവിന്ദൻ വ്യക്തമാക്കി. സച്ചി-പൃഥ്വി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അനാർക്കലിയുടെ നിർമാതാവാണ് രാജീവ്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയൻ നിർമിക്കുന്നതും രാജീവാണ്. രാജീവ് ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആ രാജീവ് നായർ ഞാനല്ല... മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ലൗവ് റീൽസ് എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ രാജീവ് മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രാജീവ് ഗോവിന്ദൻ Content Highlights:Rajeev Govindan on fake news after Methil devika Mukesh divorce

from mathrubhumi.latestnews.rssfeed https://ift.tt/3rV9FKY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍