നിഫ്റ്റി വീണ്ടും 15,850നുമുകളിൽ; ഇൻഫോസിസ് റെക്കോഡ് ഉയരത്തിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 52,861ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തിൽ 15,858ലുമാണ് വ്യാപാരം ആരംഭിച്ചത്. ജൂൺ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫല പ്രതീക്ഷയും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. മാരുതി സുസുകിയാണ് നേട്ടത്തിൽ മുന്നിൽ. ഓഹരിവില ഒരുശതമാനത്തിലേറെ ഉയർന്നു. ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഓട്ടോ, റിലയൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, പിഎൻബി, വരുൺ ബീവറേജസ് തുടങ്ങി 49 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/3C2wMaZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍