ടോക്യോ: വനിതകളുടെ 200 മീറ്ററിൽ സെമി ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ ഇന്ത്യയുടെ ദ്യുതീ ചന്ദ്. നാലാം ഹീറ്റ്സിൽ മത്സരിച്ച താരം 23.85 സെക്കൻഡിൽ ഏഴാമതായി ഏറ്റവും അവസാനമാണ് ഫിനിഷ് ചെയ്തത്. എന്നാൽ, 23.0 സെക്കൻഡായിരുന്നു ദ്യുതിയുടെ ഏറ്റവും മികച്ച സമയം. നേരത്തെ 100 മീറ്ററിലും മത്സരിച്ച ദ്യുതിക്ക് സെമി ഫൈനലിന് യോഗ്യത നേടാനായിരുന്നില്ല. 11.54 സെക്കൻഡിലായിരുന്നു അന്ന്ഫിനിഷ്. Content Highlights: Tokyo 2020 Dutee Chand fails to qualify for 200m semifinals
from mathrubhumi.latestnews.rssfeed https://ift.tt/2V4QJ0n
via IFTTT
0 അഭിപ്രായങ്ങള്‍