ടോക്യോ: ബോക്സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. നിലവിലെ ലോക ചാമ്പ്യനും ഏഷ്യൻ ചാമ്പ്യനുമായ ഉസ്ബെക്കിസ്താന്റെ ബഖോദിർ ജലോലോവിനോട് 5-0 എന്ന സ്കോറിനാണ് സതീഷ് കുമാർ പരാജയപ്പെട്ടത്. ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പർ ഹെവിവെയ്റ്റ് ബോക്സറാണ് സതീഷ്. കഴിഞ്ഞ മത്സരത്തിനിടെ തലയിൽ മുറിവേറ്റ് ഏഴോളം സ്റ്റിച്ചുകൾ ഇട്ടാണ് സതീഷ് ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്. നേരത്തെ താരം മത്സരിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഞായറാഴ്ച മെഡിക്കൽ ക്ലിയറൻസ് കിട്ടിയതോടെ മത്സരിക്കുകയായിരുന്നു. Content Highlights: Tokyo 2020 Satish Kumar loses to Bakhodir Jalolov in quarterfinal
from mathrubhumi.latestnews.rssfeed https://ift.tt/3lw8Nvd
via IFTTT
0 അഭിപ്രായങ്ങള്‍