തിരുവനന്തപുരം:എനിക്കറിയാം ഡോക്ടർ. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളിൽക്കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു. തീരാ വേദനയിലും 30 വയസ്സ് പോലും തികയാത്ത ലിൻസിയുടെ നിലപാട് ദൃഢമായിരുന്നു. ഈ മാനസികാവസ്ഥയിലും ലിൻസിയെടുത്ത തീരുമാനത്തെ കാൽതൊട്ടുവന്ദിച്ചാണ് ഡോ. ഈശ്വർ അഭിനന്ദിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ലിൻസി പി. എബ്രഹാമും ഏകമകൾ രണ്ടുവയസ്സുകാരി ജെലീനയും ജെറി മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഒടുവിൽ അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് ജെറി കുടുംബാംഗങ്ങളെ വിട്ടകന്നു. ജൂലായ് 27-നാണ് മണ്ണന്തല കരിമാംപ്ലാക്കൽവീട്ടിൽ ജെറി വർഗീസിന് സ്കൂട്ടറപകടത്തിൽ തലയ്ക്ക് പരിക്കേറ്റത്. ബൈജൂസ് ലേണിങ് ആപ്പിലെ ബിസിനസ് ഡെവലപ്മെന്റ് അസോസിയേറ്റായിരുന്നു ജെറി. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചു. മറ്റുള്ളവരിലൂടെ ജെറി ജീവിക്കണമെന്ന ഭാര്യ ലിൻസിയുടെ ആഗ്രഹമാണ് അവയവദാനത്തിന് വഴിയൊരുക്കിയത്. ജെറിയുടെ അവയവങ്ങൾ ദാനംചെയ്യാനുള്ള ആഗ്രഹം വേദനയ്ക്കിടയിലും ലിൻസി ബ്രയിൻ ഡെത്ത് സർട്ടിഫിക്കേഷൻ പാനൽ അംഗവും ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം തലവനുമായ ഡോ. എച്ച്.വി. ഈശ്വറിനെ അറിയിച്ചു. ജെറിയുടെ അച്ഛനും അമ്മയും തീരുമാനം അംഗീകരിച്ചു. സമൂഹത്തിനാകെ മാതൃകയായ ലിൻസിക്ക് ആദരവറിയിച്ച മന്ത്രി വീണാ ജോർജ് നടപടികൾ വേഗത്തിലാക്കി. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടുരോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയിലെ വാൽവ് ബാങ്കിൽ സൂക്ഷിക്കും. ലിൻസിയുടെ കാൽതൊട്ടു വന്ദിച്ച് ഡോ. ഈശ്വർ ബ്രയിൻ ഡെത്ത് പാനൽ അംഗമെന്ന നിലയിൽ നൂറോളം മസ്തിഷ്കമരണ സ്ഥിരീകരണത്തിൽ പങ്കാളിയായ ഡോ. എച്ച്.വി.ഈശ്വറിന് ലിൻസി പി.എബ്രഹാമിന്റെ നിലപാടിനു മുന്നിൽ ശിരസ്സുനമിക്കാതിരിക്കാനായില്ല. 31 വയസ്സുമാത്രം പ്രായമുള്ള ഭർത്താവിന്റെ വിയോഗം ലിൻസിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പറക്കമുറ്റാത്ത കുഞ്ഞുമകളെയുംകൊണ്ട് ജെറിയുടെ അച്ഛനമ്മമാർ അടക്കമുള്ള ബന്ധുക്കളോടൊപ്പം ലിൻസി നിൽക്കുമ്പോഴാണ് ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം മേധാവികൂടിയായ ഡോ. ഈശ്വർ അവിടേയ്ക്കെത്തുന്നത്. അപകടത്തിൽ തലച്ചോറിനു ഗുരുതരമായി ക്ഷതം സംഭവിച്ചതിനാൽ ജെറിക്കിനി ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ലെന്ന് ഉറപ്പായിരുന്നു. മകനെ രണ്ടുദിവസംകൂടി മെഷീനിൽ വച്ചേക്കണം. അവൻ തിരിച്ചുവരും എന്നായിരുന്നു ഡോക്ടറെ കണ്ടയുടൻ ജെറിയുടെ അമ്മയുടെ പ്രതികരണം. എന്തുപറയണമെന്നറിയാതെ കുഴങ്ങിയ ഡോ. ഈശ്വർ, ജെറിയുടെ നില വളരെ ഗുരുതരമാണ് രണ്ടുദിവസംകൂടി കഴിഞ്ഞാൽ എങ്ങനെയെന്നു പറയാനാവില്ലെന്ന് മറുപടി നൽകി. ഇതുകേട്ടുനിന്ന ലിൻസി പറഞ്ഞു- എനിക്കറിയാം ഡോക്ടർ. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളിൽക്കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു. 30 വയസ്സുപോലും തികയാത്ത അവരുടെ നിലപാട് സുദൃഢമായിരുന്നു. ബ്രയിൻ ഡെത്ത് പാനൽ അംഗമെന്ന നിലയിൽ ഇത്രനാൾ പ്രവർത്തിച്ചിട്ടും ഇങ്ങനൊരു നിലപാടെടുത്ത ബന്ധുക്കളെ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മാനസികാവസ്ഥയിലും ലിൻസിയെടുത്ത തീരുമാനത്തെ കാൽതൊട്ടുവന്ദിച്ചാണ് ഡോ. ഈശ്വർ അഭിനന്ദിച്ചത്. conent highlights:jerry varghese organ donation
from mathrubhumi.latestnews.rssfeed https://ift.tt/3j7jH7z
via IFTTT
0 അഭിപ്രായങ്ങള്‍