ടോക്യോ: വനിതകളുടെ 60 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ സിമ്രാൻജിത് കൗർ പ്രീ ക്വാർട്ടറിൽ പുറത്തായി. തായ്ലൻഡിന്റെ സുഡാപോൺ സീസോൺഡിയാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. 5-0 എന്ന സ്കോറിനാണ് തായ്ലൻഡ് താരത്തിന്റെ വിജയം മൂന്നു റൗണ്ടിലും ആധിപത്യം പുലർത്താൻ ടൂർണമെന്റിലെ നാലാം സീഡായ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. അഞ്ച് ജഡ്ജസുകളും തായ്ലൻഡ് താരത്തിന് അനുകൂലമായാണ് നിന്നത്. മൂന്നു റൗണ്ടുകളിലുമായി സുഡാപോൺ 30 പോയന്റുകൾ നേടിയപ്പോൾ സിമ്രാൻജിതിന് 27 പോയന്റുകൾ മാത്രമാണ് നേടാനായത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് സിമ്രാൻജീത് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. Content Highlights: Simranjti Kaur exits from the pre quarters of women boxing, tokyo 2020
from mathrubhumi.latestnews.rssfeed https://ift.tt/3j1ILwS
via IFTTT
0 അഭിപ്രായങ്ങള്‍