തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവർകോവിലും ഐ.എൻ.എൽ.നേതാവ് അബ്ദുൾ വഹാബും തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ പ്രശ്നങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്തെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുൾ വഹാബ് പറഞ്ഞു. കാസിം ഇരിക്കൂർ പക്ഷത്തിനൊപ്പമായിരുന്നു അഹമ്മദ് ദേവർകോവിൽ. മന്ത്രി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ്. പാർട്ടിയിൽ ചർച്ച ചെയ്യേണ്ട വിഷയമായതിനാൽ ഇപ്പോൾ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല., ചർച്ചയ്ക്ക് ശേഷം അബ്ദുൾ വഹാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ടെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രിയുമായി അബ്ദുൾ വഹാബ് വിഭാഗം ദീർഘനേരം ചർച്ച നടത്തി. ഇന്നുചേരുന്ന സി.പി.എം സെക്രട്ടേറിയറ്റിൽ ഐ.എൻ.എൽ വിഷയം ചർച്ച ചെയ്തേക്കുമെന്നിരിക്കേ ഈ കൂടിക്കാഴ്ച ഏറെ നിർണ്ണായകമാണ്. കഴിഞ്ഞയാഴ്ച ചേർന്ന ഐ.എൻ.എൽ. സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. Content Highlights: Secret meeting held between abdul wahab and ahmed devarkovil
from mathrubhumi.latestnews.rssfeed https://ift.tt/2Vhwtbp
via IFTTT
0 അഭിപ്രായങ്ങള്‍