ടോക്യോ: പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഹീറ്റ്സിൽ ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനവുമായി ഇന്ത്യൻ താരം അവിനാഷ് സാബ്ലെ. രണ്ടാം ഹീറ്റ്സിൽ എട്ടു മിനിറ്റ് 18:12 സെക്കൻഡിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോഡാണ് തിരുത്തിയത്. പാട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിൽ കുറിച്ച എട്ടു മിനിറ്റ് 20:20 സെക്കൻഡ് സമയമാണ് താരം ടോക്യോയിൽ മറികടന്നത്. അതേസമയം രണ്ടാം ഹീറ്റ്സിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവിനാഷിന് ഫൈനലിന് യോഗ്യത നേടാനായില്ല. Content Highlights: Tokyo 2020 Avinash Sable creates a new national record in 3000m steeplechase
from mathrubhumi.latestnews.rssfeed https://ift.tt/3BVFrfn
via IFTTT
0 അഭിപ്രായങ്ങള്‍