ലഖ്നൗ: അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് (എസ്.പി.) കനത്ത തിരിച്ചടിനൽകി ഉത്തർപ്രദേശിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻവിജയത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിൽ 75 സീറ്റിൽ 60-ലും ബി.ജെ.പി. വിജയമുറപ്പാക്കി. ആറ് സീറ്റിൽ മാത്രമേ എസ്.പി. മുന്നിലുള്ളൂ. പൂർണഫലം ഞായറാഴ്ചയേ അറിവാകൂ. 25 സീറ്റിൽ ബി.ജെ.പി.യുടെയും ഒരിടത്ത് എസ്.പി.യുടെയും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2016-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ 75-ൽ അറുപതിലും ജയിച്ചത് എസ്.പി.യായിരുന്നു.ബി.ജെ.പി. 67 സീറ്റ് നേടുമെന്നും അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് പറഞ്ഞു. content highlights:bjp emerges victorius in local self government election in UP
from mathrubhumi.latestnews.rssfeed https://ift.tt/3jG8cpN
via IFTTT
0 അഭിപ്രായങ്ങള്‍