രാമനാട്ടുകര അപകടദിവസം ക്വട്ടേഷന്‍ സംഘം യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവര്‍ന്നു

കോഴിക്കോട്: കരിപ്പുർ സ്വർണക്കടത്ത് കേസിൽ റിമാൻഡിലായ കൊടുവള്ളി ക്വട്ടേഷൻ സംഘത്തിനെതിരെ കൂടുതൽ പരാതി. കരിപ്പുർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നുവെന്നാണ് പാലക്കാട് സ്വദേശിയുടെ പരാതി. രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട അതേദിവസമായിരുന്നു സംഭവം. ഫിജാസ്, ഷിഹാബ് എന്നിവരുൾപ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും മർദിച്ച് ഫോണും പണവും കവർന്നതായും പരാതിയിൽ പറയുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ലഗേജ് കവർന്നതിനു ശേഷം പിന്നീട് തന്നെ ഒരു ഓട്ടോയിൽ കയറ്റിവിട്ടുവെന്നും പരാതിക്കാരൻ പറയുന്നു. ഇവർ നേരത്തേയും കരിപ്പുർ വമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിയുടെ പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

from mathrubhumi.latestnews.rssfeed https://ift.tt/3ybZYJZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍