റായ്പുർ: സ്വന്തമായി ഭൂമിയില്ലാത്തവർക്ക് കൈത്താങ്ങുമായി ചത്തീസ്ഗഢ് സർക്കാർ. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ സാമ്പത്തിക സഹായം നൽകാൻ ഒരുങ്ങുകയാണ് സർക്കാർ. ബുധനാഴ്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് ഈക്കാര്യം അറിയിച്ചത്. 2021-22 സാമ്പത്തിക വർഷത്തിലേക്കുള്ള ആദ്യ അനുബന്ധ ബഡ്ജറ്റിലേക്കുള്ള നിർദേശങ്ങൾക്കുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2485 കോടിയാണ് അനുബന്ധ ബഡ്ജറ്റിലേക്കായി നീക്കിവെച്ചത്. 60 മെട്രിക് ടൺ അരി സംസ്ഥാനത്തു നിന്നും വാങ്ങാമെന്ന് പറഞ്ഞ കേന്ദ്രം വെറും 24 മെട്രിക് ടൺ അരി മാത്രമാണ് സംസ്ഥാനത്തു നിന്നും വാങ്ങിയത്. ബാക്കിയുള്ള അരി ലേലത്തിൽ കുറഞ്ഞ തുകയ്ക്ക് വിൽക്കുകയാണുണ്ടായത്. ഇത് കൂടാതെ വായ്പ എടുത്ത് പോലും കർഷകരെ സഹായിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യമേഖയിലേക്കും തുകനീക്കിവച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ദുർഗ് ജില്ലയിലെ ചന്ദുലാൽ ചന്ദ്രാകർ മെമ്മോറിയൽ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനും തീരുമാനമായി. ചത്തീസ്ഗഢ് ചന്ദുലാൽ ചന്ദ്രാകർ മെമ്മോറിയൽ മെഡിക്കൽ കോളേജിനെ 2021 ബില്ലിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും ബില്ലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. 39 കോടിയാണ് മെഡിക്കൽ കോളേജിനായി മാറ്റി വെച്ചിരിക്കുന്നത്. ബില്ലാസ്പുരിലെ നഗോയ് ഗ്രാമത്തിൽ 1500 തടവുക്കാരെ പാർപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ജയിൽ പണിയാനായി 126 കോടി രൂപയും മാറ്റി വെച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഗ്രാമീൺ ഭൂമിഹിൻ ക്യഷി മജ്ദൂർ ന്യായ് യോജന പ്രകാരം ക്യഷിഭൂമി ഇല്ലാത്തവർക്കും ക്യഷി സംബന്ധമായ ജോലിയോ എം.ജി.എൻ.ആർ.ഇ.ജി.എ ജോലി ഗ്രാമീണ മേഖലകളിൽ ചെയ്യുന്നവർക്കോ ആയിരിക്കും ആറായിരം രൂപ പ്രതിവർഷം ലഭിക്കുക. കോവിഡിന്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും സർക്കാരിന് സൗകര്യങ്ങളിൽ പരിമിതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കാൻ 957 കോടി ആരോഗ്യവിഭാഗത്തിൽ വിലയിരുത്തിയിട്ടുണ്ടെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു. സൗകര്യങ്ങളിൽ പരിമിതി ഉണ്ടായിരുന്നെങ്കിൽ പോലും രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മികച്ച രീതിയിൽ നേരിടുവാൻ കഴിഞ്ഞവെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്തു സഹായിക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:chathisgarh goverment to give 6000 ruppee per year for landless families
from mathrubhumi.latestnews.rssfeed https://ift.tt/3l8eMpK
via IFTTT
0 അഭിപ്രായങ്ങള്‍