ടോക്യോ: ഒളിമ്പിക്സ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയുടെ മോശം പ്രകടനം തുടർക്കഥ. വനിതകളുടെ 25 മീറ്റർ പിസ്റ്റളിലും മനു ഭേക്കറിന് ഫൈനലിന് യോഗ്യത നേടാനായില്ല. കഴിഞ്ഞ ദിവസം പ്രെസിഷൻ റൗണ്ട് അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്ന മനു ഭേക്കർ വെള്ളിയാഴ്ച റാപ്പിഡ് റൗണ്ട് അവസാനിച്ചതോടെ 11-ാം സ്ഥാനത്തേക്ക് വീണു. ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടുക. പ്രെസിഷൻ റൗണ്ടിലെ 292 പോയന്റും റാപ്പിഡ് റൗണ്ടിലെ 290 പോയന്റുമടക്കം 582 പോയന്റാണ് താരത്തിന് നേടാനായത്. അതേസമയം ഈ ഇനത്തിൽ രണ്ടാം റാങ്കുകാരിയായ രാഹി സർണോബാത്തിന് 573 പോയന്റുമായി 31-ാം സ്ഥാനത്തത്താനേ സാധിച്ചുള്ളൂ. തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലാണ് ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടേഴ്സ് ഒരു മെഡൽ പോലുമില്ലാതെ മടങ്ങുന്നത്. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനങ്ങളിലും നിരാശാജനകമായ പ്രകടനമാണ് മനു ഭേക്കർ പുറത്തെടുത്തത്. Content Highlights: Tokyo 2020 Shooting Manu Bhaker and Rahi Sarnobat will not make it to the final
from mathrubhumi.latestnews.rssfeed https://ift.tt/3iXpgFE
via IFTTT
0 അഭിപ്രായങ്ങള്‍