തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ കേരളത്തിലെ ഓരോ രാഷ്ട്രീയപ്പാർട്ടികൾക്കും എത്തിയ പണത്തിന്റെയും ചെലവിന്റെയും കണക്ക് ബി.ജെ.പി. ശേഖരിക്കുന്നു. കൊടകര കുഴൽപ്പണക്കേസിൽ പ്രതിരോധത്തിലായ പാർട്ടി ഇത് ജനമധ്യത്തിലെത്തിച്ചാണ് തിരിച്ചടിക്കാനൊരുങ്ങുന്നത്. അതേസമയം, സി.കെ. ജാനു വിവാദവും പാർട്ടിക്ക് തലവേദനയായിരിക്കുകയാണ്. കുഴൽപ്പണക്കേസ് തങ്ങളുടെമേൽ കെട്ടിവെച്ച് നേതാക്കളെ അധിക്ഷേപിക്കാനും പാർട്ടിയെ തകർക്കാനുമുള്ള നീക്കങ്ങളാണ് പോലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്നതെന്നാണ് ബി.ജെ.പി. കരുതുന്നത്. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനെ ലക്ഷ്യമിട്ടാണ് നീക്കങ്ങളെല്ലാമെന്നും പാർട്ടി കരുതുന്നു. കുഴൽപ്പണ ആരോപണം നിഷേധിച്ച കെ. സുരേന്ദ്രൻ, വ്യാഴാഴ്ച അതേനിലപാട് ആവർത്തിച്ചു. പണം നഷ്ടപ്പെട്ടെന്നു പോലീസിൽ പരാതിനൽകിയയാൾ ബി.ജെ.പി.ക്കുവേണ്ടിയാണ് പണം കൊണ്ടുവന്നതെന്നു പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് നേതാക്കളെ പോലീസ് വട്ടമിടുന്നതെന്നാണ് ചോദ്യം. എന്നാലും അന്വേഷണങ്ങളുമായി സഹകരിക്കാനാണ് തീരുമാനം. നടക്കുന്നത് പകപോക്കൽ -കുമ്മനം അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പകതീർക്കാൻ സി.പി.എം. നടത്തുന്ന ഹീനശ്രമങ്ങൾ വിലപ്പോവില്ലെന്നും താത്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച കഥകൾക്ക് ഒട്ടും ആയുസ്സുണ്ടാവില്ലെന്നും കുമ്മനം രാജശേഖരൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. Content Highlights:BJP Calculating the money of other parties spent in election
from mathrubhumi.latestnews.rssfeed https://ift.tt/3phXMxj
via IFTTT
0 അഭിപ്രായങ്ങള്‍