കണ്ണൂർ: രാമനാട്ടുകരയിലെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തിലെ കണ്ണൂർ സ്വദേശികളായ പ്രതികളിൽ ചിലർ സി.പി.എമ്മിലെ സൈബർസംഘത്തിൽ പ്പെട്ടവരാണെന്നു തെളിഞ്ഞതോടെ പാർട്ടി പ്രതിരോധത്തിൽ.കേസിൽ ഉൾപ്പെട്ടെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ മുൻകാല സൈബർ പാർട്ടിബന്ധം സി.പി.എമ്മും അംഗീകരിക്കുന്നു. ഒരുകാരണവശാലും ഇത്തരക്കാരുമായി ബന്ധപ്പെടുകയോ ഇത്തരക്കാരുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ പറഞ്ഞു. ഇവരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലെ ഇത്തരക്കാരുടെ ഫാൻസ് ക്ലബ്ബുകൾ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.ഷാജറിന്റെകൂടെ അർജുൻ ആയങ്കി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതും പാർട്ടിക്കു തിരിച്ചടിയായി. വർഷങ്ങൾക്കു മുൻപുള്ള ചിത്രമാണിതെന്ന് ഷാജർ പറഞ്ഞു. ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് അർജുൻ ആയങ്കി സഞ്ചരിച്ച കാർ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് നോർത്ത് വില്ലേജ് സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമായ സി. സജേഷിന്റേതാണെന്ന വാർത്തയും പാർട്ടിക്ക് തിരിച്ചടിയായി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കിയിട്ടുണ്ട്. കാർ ഇപ്പോൾ കാണാനുമില്ല. കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ കണ്ണൂരിൽനിന്നുപോയ സംഘം ഉപയോഗിച്ചത് ഈ കാറാണ്. തന്റെ അനുമതിയില്ലാതെയാണ് അർജുൻ കാർകൊണ്ടുപോയതെന്ന്്് സജേഷ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 28-ന് ചോദ്യംചെയ്യുന്നതിന് ഹാജരാകാൻ അർജുനോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്വട്ടേഷനിൽ പങ്കുണ്ടെന്ന് ആരോപണമുയർന്ന ആകാശ് തില്ലങ്കേരി ഒളിവിലാണ്. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതികൂടിയാണ് ആകാശ്.സംഭവത്തിൽ സി.പി.എമ്മിനെതിരേ ബി.ജെ.പി.യും കോൺഗ്രസും രംഗത്തെത്തി. കുഴൽപ്പണക്കേസിൽ പ്രതിസന്ധിയിലായ ബി.ജെ.പി.ക്ക് ഇത് വലിയ നേട്ടമായി.കണ്ണൂർ ജില്ലയിൽ ഈയിടെ നടന്ന സ്വർണക്കടത്തും അതുമായി ചിലയിടത്ത് നടന്ന ആക്രമണങ്ങളും അന്വേഷിക്കാൻ നീക്കമുണ്ട്. പേരാവൂരിലും നാദാപുരത്തും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. കുഴൽപ്പണക്കേസിൽ ഉൾപ്പെട്ടവർക്ക് ഇത്തരം കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും. സംരക്ഷിക്കില്ല -എം.വി. ഗോവിന്ദൻസ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സി.പി.എം. ഒരിക്കലും സംരക്ഷിക്കില്ലെന്ന്് മന്ത്രി എം.വി. ഗോവിന്ദൻ. ബാറുടമകളുടെ സമരവുമായി ബന്ധപ്പെട്ട് ഉടമകളുമായി ചർച്ച നടത്തും. പ്രത്യേക കമ്മിഷനെ നിയോഗിക്കും. കമ്മിഷന്റെ റിപ്പോർട്ട് പ്രകാരമായിരിക്കും നടപടി. പ്രശ്നത്തിന് ഉടൻ പരിഹാരംകാണുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3h8m0qb
via IFTTT
0 അഭിപ്രായങ്ങള്‍