രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; ഇന്ന് 1.32 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,32,788 പുതിയ കോവിഡ് 19 കേസുകൾ. 24 മണിക്കൂറിനിടയിൽ 3207 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്. ജൂൺ ഒന്നിന് 1.27 ലക്ഷമായിരുന്നു രാജ്യത്തെ കോവിഡ് നിരക്ക്. ആകെ 2,83,07,832 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,35,102 ആണ്. ഇരുപത് കോടിയിലേറെ പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 21,85,46,667 പേരാണ് പ്രതിരോധ വാക്സിൻ ഇതുവരെ സ്വീകരിച്ചിട്ടുളളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3uMh8vw
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍