ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപതികൾ വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഡംബര ഹോട്ടലുകളുമായി ചേർന്ന് ചില സ്വകാര്യ ആശുപത്രികൾ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നത് മാനദണ്ഡത്തിന് വിരുദ്ധമാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലായിടത്തും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വാക്സിനേഷൻ നടക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വാക്സിനേഷൻ ക്യാമ്പുകൾ സംസ്ഥാനങ്ങൾ നിരീക്ഷിക്കണമെന്നും ആഡംബര ഹോട്ടലുകളിൽ വാക്സിൻ നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ തെറ്റിച്ച് സർക്കാർ, സ്വകാര്യ വാക്സിനേഷൻ സെന്ററുകൾക്ക് പുറത്ത് ഇത്തരത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. content highlights:Hospitals Cant Offer Vaccine Packages With Hotels: Centre To States
from mathrubhumi.latestnews.rssfeed https://ift.tt/2SHLQZf
via IFTTT
0 അഭിപ്രായങ്ങള്‍