രാജ്യത്ത്‌ കോവിഡ് കേസുകള്‍ കുറയുന്നു; മരണനിരക്കില്‍ കാര്യമായ കുറവില്ല

ന്യൂഡൽഹി: തുടർച്ചയായി മൂന്നാംദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,65,553 കേസുകളാണ്. 3,460 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയർന്നു. ഇതുവരെ 3,25,972 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. പത്തുശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇതുവരെ 21,20,66,614 പേർ വാക്സിൻ സ്വീകരിച്ചു. Content Highlights:India reports 165553 new COVID19 case

from mathrubhumi.latestnews.rssfeed https://ift.tt/3c3NKu8
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍