സെൻസെക്‌സിൽ 200 പോയന്റ് നഷ്ടം: നിഫ്റ്റി 15,400ന് താഴെയെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിവസം ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. സെൻസെക്സ് 31 പോയന്റ് നേട്ടത്തിൽ 51,391ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 15,422ലുമാണ് വ്യാപാരം ആരംഭിച്ചത്. താമസിയാതെ സെൻസെക്സിലെ നഷ്ടം 200 പോയന്റിലേറെയായി. നിഫ്റ്റി 15,400ന് താഴെയുമെത്തി. സൺഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഐടിസി, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, അൾട്രടെക് സിമെന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. അരബിന്ദോ ഫാർമ, കെംകോൺ സ്പെഷാലിറ്റി കെമിക്കൽസ്, ജംനാ ഓട്ടോ തുടങ്ങി 79 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/3yS62Z2
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍