കേരളത്തില്‍ ലൗ ജിഹാദ് ശക്തം, ഒരു മുന്നണിയും ചെറുവിരലനക്കുന്നില്ല- ആദിത്യനാഥ്

തിരുവനന്തപുരം/അടൂർ: കേരളത്തിൽ ലൗ ജിഹാദ് ശക്തമായിട്ടും അതിനെതിരേ ചെറുവിരലനക്കാൻപോലും എൽ.ഡി.എഫിനോ യു.ഡി.എഫിനോ കഴിയുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് കാരണം. ലൗ ജിഹാദിനെതിരേ യു.പി.യിൽ നിയമം നിർമിച്ചെന്നും അദ്ദേഹംപറഞ്ഞു. അടൂരിൽ എൻ.ഡി.എ. സ്ഥാനാർഥി പന്തളം പ്രതാപന്റെ തിരഞ്ഞെടുപ്പുപ്രചാരണ റോഡ്ഷോ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.‘‘കോൺഗ്രസിന് മുസ്‌ലിംലീഗുമായി സഖ്യമാണ്. സി.പി.എമ്മിന് എസ്.ഡി.പി.ഐ.യുമായാണ് ബന്ധം’’ -യോഗി കുറ്റപ്പെടുത്തി.ആചാരവും വിശ്വാസവുംതൊട്ട് റോഡ് ഷോപ്രവർത്തകരുടെയും അനുഭാവികളുടെയും ആവേശത്തിലേക്ക്‌ ആചാരവും വിശ്വാസവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ച് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴക്കൂട്ടത്തും പാറശ്ശാലയിലും വ്യാഴാഴ്ചനടന്ന റോഡ്‌ഷോകളിൽ സർക്കാരിനെതിരേ വിമർശനമുയർത്തിയായിരുന്നു ബി.ജെ.പി. സ്ഥാനാർഥികൾക്കായി യോഗിയുടെ പ്രചാരണം. വിശ്വാസത്തെയും ആചാരത്തെയും തകർക്കുന്നത് ജന്മാവകാശമായിക്കണ്ട സർക്കാരാണ് കേരളത്തിലുള്ളതെന്ന്‌ കഴക്കൂട്ടത്ത് എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം നടത്തിയ റോഡ്‌ഷോയിൽ അദ്ദേഹം പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/31HsG76
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍