പാലക്കാട്: ഷാഫി പറമ്പിലിനെതിരെ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിൽ വിമത നീക്കം. മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണയോടെയാണ് ഗോപിനാഥിന്റെ വിമത നീക്കമെന്നാണറിയുന്നത്. സിപിഎം നേതാക്കളുമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്നും ഗോപിനാഥ് മാതൃഭൂമി ന്യൂസിനോട്വെളിപ്പെടുത്തി. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ഒരിക്കലും പാർട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാൻ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാർട്ടിയിൽ പറ്റില്ല എന്ന നിലപാട് ചിലർ സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താൻ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Congress rebelagainst Shafi Parambil-AV Gopinath will contest-LDF support
from mathrubhumi.latestnews.rssfeed https://ift.tt/3r3UGNo
via IFTTT
0 അഭിപ്രായങ്ങള്‍