കോവിഡ് നിയന്ത്രണവിധേയം, നിങ്ങള്‍ക്ക് ജയിലുകളിലേക്ക് മടങ്ങാം; തടവുകാരോട് സുപ്രീം കോടതി

ന്യൂഡൽഹി : ജയിലിലെ തിരക്ക് കുറയ്ക്കാൻ കൊറോണ കാലത്ത് തടവുകാർക്ക് അനുവദിച്ച ജാമ്യം നീട്ടി നൽകില്ലെന്ന് സുപ്രീം കോടതി. കൊറോണ നിയന്ത്രണവിധേയമാണെന്നും തടവുകാർക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്നവരോട് 15 ദിവസത്തിനുള്ളിൽ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദേശിച്ചു. സുപ്രീം കോടതി ഉത്തരവോടെ ഡൽഹിയിൽ 2318 വിചാരണ തടവുകാർക്ക് ജാമ്യം റദ്ദാകും. കോവിഡ് കാലത്ത് ജയിലിലെ തിരക്ക് ഒഴിവാക്കാൻ ഇവർക്ക് ലഭിച്ച ജാമ്യം കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടന ആയ നാഷണൽ ഫോറം ഓൺ പ്രിസൺ റിഫോംസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഡൽഹി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാൽ ജയിലുകളിൽ വീണ്ടും തിരക്ക് ഉണ്ടാകുമെന്നും അത് കോവിഡ് വ്യാപനത്തിന് വഴിവയ്ക്കുുമെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായതിനാൽ ഈ വാദം നിലനിൽക്കില്ല എന്ന് ജസ്റ്റിസുരായ എൽ നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമിതി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യുറി ഗൗരവ് അഗർവാളിനോട് സുപ്രീം കോടതി നിർദേശിച്ചു. കോവിഡ് വ്യാപനപശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ ജയിലുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് തടവ്പുള്ളികൾക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിക്കുന്നത് പരിശോധിക്കാൻ ഉന്നത അധികാര സമിതി രൂപീകരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന സർക്കാരുകൾക്ക് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഉന്നതാധികാര സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിരവധി തടവുകാർക്കാണ് ജാമ്യം ലഭിച്ചത്. content highlights :Covid under control, prisoners can go to prison

from mathrubhumi.latestnews.rssfeed https://ift.tt/2PqDcgk
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍