ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ മുന്നേറ്റം

അഹമ്മദാബാദ്: കോർപ്പറേഷനുകൾ തൂത്തുവാരിയതിന് പിന്നാലെ ഗുജറാത്ത് മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. ഫെബ്രുവരി 28-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ തന്നെ ബിജെപി ബഹുദൂരം മുന്നിലാണ്. 81 നഗരസഭകളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഫല സൂചനകളനുസരിച്ച് 54 നഗരസഭകളിൽ ബിജെപി മുന്നേറുന്നുണ്ട്. രണ്ടിടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഫലം പുറത്ത് വന്ന 15 ഇടങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. കോൺഗ്രസ് ഒരിടത്ത് പോലും ലീഡ് ചെയ്യുന്നില്ല. താലൂക്ക് പഞ്ചായത്തുകളിൽ 58 ഇടങ്ങളിലെ ഫലമാണ് പുറത്ത് വന്നത്. ഇതിൽ 51 താലൂക്ക് പഞ്ചായത്തുകളിൽ ബിജെപി മുന്നിലാണ്. ഏഴിടത്ത് കോൺഗ്രസും. ഒരാഴ്ച മുമ്പ് ഫലം പ്രഖ്യാപിച്ച ആറ് കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയിരുന്നു. 2015-ൽ നേടിയ വാർഡുകളിലെ പകുതി പോലും കോൺഗ്രസിന് നേടാനായിരുന്നില്ല. Content Highlights:Results-Gujarat Local Body Elections 2021

from mathrubhumi.latestnews.rssfeed https://ift.tt/301dyk7
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍