ബുംറയ്ക്ക് പരിക്കില്ല, വിശ്രമം അനുവദിച്ചതെന്ന് ബി.സി.സി.ഐ

മുംബൈ: ജസ്പ്രീത് ബുംറ പരിക്കിൽ അല്ലെന്നും തുർച്ചയായി മത്സരങ്ങൾ വരുന്നതിനാൽ നാലാം ടെസ്റ്റിൽനിന്ന് അദ്ദേഹത്തിന് വിശ്രമം നൽകുകയായിരുന്നെന്നും ബി.സി.സി.ഐ. വൃത്തങ്ങൾ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ബുംറയ്ക്ക് അവധി നൽകി എന്നാണ് കഴിഞ്ഞദിവസം ബി.സി.സി.ഐ. അറിയിച്ചത്. ബുംറയുടെ നാടാണ് അഹമ്മദാബാദ്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കളിക്കാർക്ക് വീട്ടിൽ പോകാനോ കുടുംബത്തോടൊപ്പം സമയം ചെലവിടാനോ കഴിയുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര കഴിഞ്ഞാൽ വീണ്ടും ഐ.പി.എൽ. തുടങ്ങും. തുടർന്ന് ഇംഗ്ലണ്ട് പര്യടനവും അതുകഴിഞ്ഞാൽ ട്വന്റി 20 ലോകകപ്പും നടക്കും. നിർണായക മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ബുംറയുടെ സേവനം വേണം. അതിനാൽ ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വിശ്രമം നൽകുകയായിരുന്നു. Content Highlights: Jasprit Bumrah was not injured and was rested says BCCI

from mathrubhumi.latestnews.rssfeed https://ift.tt/304Bcwn
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍