ലണ്ടൻ: ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ ഇതിഹാസതാരവും മുൻ സ്കോട്ട്ലൻഡ് സ്ട്രൈക്കറുമായിരുന്ന ഇയാൻ സെയ്ന്റ് ജോൺ (82) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. 1961 മുതൽ 1971 വരെ ഇംഗ്ലീഷ് ക്ലബ്ബിനായി കളിച്ച മുന്നേറ്റനിരതാരം 425 മത്സരങ്ങളിൽ ഇറങ്ങി. 118 ഗോളും നേടി. രണ്ട് ലീഗ് കിരീടങ്ങളടക്കം ഏഴ് കിരീടവിജയങ്ങളിൽ പങ്കാളിയായി. 1963-64 ലും 1965-66 ലുമായിരുന്നു ലീഗ് കിരീട നേട്ടം. 1965-ൽ എഫ്.എ കപ്പ് ഫൈനലിൽ വിജയിയായി. 26 തവണ സ്കോട്ട്ലൻഡിനെ പ്രതിനിധീകരിച്ചു. മദർവെൽ, കവൻട്രി സിറ്റി, കേപ് ടൗൺ സിറ്റി, ട്രാൻമെറെ റോവേഴ്സ് തുടങ്ങിയ ടീമുകൾക്കായും കളിച്ചു. മദർവെൽ, പോർട്സ്മത്ത് ടീമുകളെ പരിശീലിപ്പിച്ചു. 2014-ൽ കാൻസർ ബാധിച്ച അദ്ദേഹത്തിന്റെ മൂത്രസഞ്ചി, പ്രോസ്റ്റേറ്റ് എന്നിവ നീക്കം ചെയ്തിരുന്നു. Content Highlights: Liverpool legend and former Scotland striker Ian St John dies aged 82
from mathrubhumi.latestnews.rssfeed https://ift.tt/3rbfUsX
via IFTTT
0 അഭിപ്രായങ്ങള്‍