ട്വിറ്റര്‍ ഹാഷ്ടാഗുകളെ രാഷ്ട്രീയ പരസ്യമായി കണക്കാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദഗ്ദ സമിതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെയുള്ള ട്വിറ്റർ ഹാഷ്ടാഗ് പ്രചാരണങ്ങളെ രാഷ്ട്രീയ പരസ്യങ്ങളായി പരിഗണിക്കണമെന്ന് കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വിദഗ്ദസമിതി. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്താൻ ജില്ലാ ഇലക്ഷൻ ഓഫീസറുടെ ഓഫീസിൽ പ്രത്യേക സോഷ്യൽ മീഡിയാ നിരീക്ഷണ സെൽ രൂപീകരിക്കണമെന്നും കമ്മറ്റി ജനുവരിയിൽ പോൾ പാനലിന് മുമ്പാകെ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കമ്മിറ്റി നിർദേശിച്ചു. കർഷക സമരങ്ങൾക്കിടെയുള്ള ചില ട്വീറ്റുകൾ നീക്കം ചെയ്യാനുള്ള ആവശ്യത്തോട് ട്വിറ്റർ വിമുഖത കാണിച്ചതിന് സർക്കാരും ട്വിറ്ററും തമ്മിലുള്ള തർക്കത്തിനിടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോള തലത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ സംവാദങ്ങൾ നടക്കുന്നയിടമാണ് ട്വിറ്റർ. ഉപയോക്താക്കൾ പങ്കുവെക്കുന്ന ട്വീറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായാണ് ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത്. പൊതുവിഷയങ്ങളിൽ ചിലപ്പോൾ ചില ഹാഷ്ടാഗുകൾക്ക് വലിയ രീതിയിലുള്ള പ്രചാരം ലഭിക്കാറുണ്ട്. ഹാഷ്ടാഗുകൾക്ക് പ്രചാരം വർധിക്കുന്നുണ്ടെങ്കിൽഅത് മുന്നോട്ടുവെക്കുന്ന വിഷയത്തിന് അത്രയേറെ പ്രചാരം ലഭിക്കുന്നുണ്ടെന്നാണ് അർത്ഥം. ഇക്കാരണം കൊണ്ടാവാം തിരഞ്ഞടുപ്പ് കാലത്ത് സൃഷ്ടിക്കപ്പെടുന്ന ഹാഷ്ടാഗുകൾക്ക് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്ന നിരീക്ഷണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിദഗ്ദസമിതി എത്തിയത്. തിരഞ്ഞെടുപ്പ് പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള ചില ഫീച്ചറുകൾ ട്വിറ്റർ തന്നെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ സോഷ്യൽ മീഡിയാ നിരീക്ഷണം ആവശ്യമാണെന്ന് സമിതി നിർദേശിക്കുന്നു. Content Highlights:Twitter Hashtags Should be Treated as Political Ads Expert Panel Set up by EC

from mathrubhumi.latestnews.rssfeed https://ift.tt/38ihstN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍