കട്ടപ്പന : രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിൽ ജോയ്സ് ജോർജിനെതിരേ കേസെടുത്ത്അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരേ ജോയ്സ് ജോർജ്നടത്തിയത് അങ്ങേയറ്റം മോശമായ പരാമർശമാണ്. രാഹുൽ ഗാന്ധിയുടെ പരിപാടികളിലെ ആൾക്കൂട്ടം കണ്ട് വിറളി പൂണ്ടാണ് ജോയ്സ് ജോർജിന്റെ പരാമർശമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. "രാഹുൽ ഗാന്ധിയുടെ പര്യടന പരിപാടികളിൽ ലക്ഷണക്കണക്കിന് ആളുകൾ പങ്കെടുക്കുന്നത് കണ്ട് വിറളി പൂണ്ടിയിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ജോയ്സ് ജോർജിനെപ്പോലൊരു മുൻ എംപി ഇത്തരം തരംതാണ പ്രസംഗം നടത്തിയത്. ഒരിക്കലും ഇതംഗീകരിക്കാൻ കഴിയില്ല. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് അദ്ദേഹത്തിന്റെ പേരിൽ കേസെടുത്ത്അറസ്റ്റ്ചെയ്യണം. രാഹുൽ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരേ വളരെ അപമാനകരമായ രീതിയിൽ അദ്ദേഹം സംസാരിച്ചു". നാട്ടിലെ ഇടതുപക്ഷത്തിന്റെ തകർച്ചയാണിത്കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം ജോയ്സ് ജോർജിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അഭിപ്രായപ്പെട്ടു. "എംഎം മണിയുടെ അതേ ഭാഷയിലാണ് ജോയ്സ് സംസാരിക്കുന്നത്. ഡിജിപിക്ക് പരാതി നൽകും. വൈകിട്ട് ബ്ലോക്ക്കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടത്തും,ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. content highlights:Chennithala criticise Joice georges bad remarks on Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/31vlgnt
via IFTTT
0 അഭിപ്രായങ്ങള്‍