ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; തിര. കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി: ഇരട്ടവോട്ട് വിവാദത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കർശന നിർദേശം നൽകി. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലായണ് കോടതിയെ സമീപിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്. ഓൺലൈനായിഒരാൾ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോൾ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാൻ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുമ്പോൾ പഴയ പട്ടികയിൽ വോട്ട് തുടരുന്നതാണ് ഇരട്ടവോട്ടുകളിലധികവും.

from mathrubhumi.latestnews.rssfeed https://ift.tt/3u3zMPz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍