ന്യൂഡൽഹി: ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരെ കൈയിലെടുത്ത യൂസഫ്, മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പത്താന്റെ സഹോദരനാണ്. ഇക്കഴിഞ്ഞ ഐ.പി.എൽ താര ലേലത്തിൽ യൂസഫിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് താരം ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് യൂസഫ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ടു തവണവും രാജസ്ഥാൻ റോയൽസിനൊപ്പം ഒരു തവണയും ഐ.പി.എൽ കിരീട നേട്ടത്തിലും പങ്കാളിയായി. 2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലാണ് യൂസഫ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ടീമിനായി 57 ഏകദിനങ്ങളും 22 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007-ലെ ട്വന്റി20 ലോകകപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഏകദിനത്തിൽ 810 റൺസും ട്വന്റി 20-യിൽ 236 റൺസുമാണ് സമ്പാദ്യം. തനിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീമുകൾ, പരിശീലകർ കൂടാതെ രാജ്യത്തിനു മുഴുവനും നന്ദി അറിയിക്കുകയാണെന്ന് യൂസഫ് കുറിച്ചു. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പുകൾ നേടാൻ കഴിഞ്ഞതും സച്ചിൻ തെണ്ടുൽക്കറെ തോളിലേറ്റാൻ കഴിഞ്ഞതും കരിയറിലെ അവിസ്മരണീയ നിമിഷങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Content Highlights: Former India all-rounder Yusuf Pathan announced his retirement from all formats of cricket
from mathrubhumi.latestnews.rssfeed https://ift.tt/2O0jxmF
via IFTTT
0 അഭിപ്രായങ്ങള്‍