സിപിഎം സംസ്ഥാനസമിതി ഇന്ന്; വിട്ടുനല്‍കേണ്ട സീറ്റുകളില്‍ തീരുമാനമാകും

തിരുവനന്തപുരം: രണ്ടുദിവസത്തെ സി.പി.എം. സംസ്ഥാനസമിതി യോഗം ബുധനാഴ്ച തുടങ്ങും. കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എന്നിവ ഉൾപ്പെടുത്തി സംസ്ഥാനകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമരൂപം നൽകി. പാർട്ടി മത്സരിക്കുന്ന സീറ്റുകളിലും ഘടകകക്ഷികൾക്ക് വിട്ടുനൽകേണ്ട സീറ്റുകളിലും ധാരണയുണ്ടാക്കി. തുടർച്ചയായി രണ്ടുതവണ മത്സരിക്കുന്നവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന സമീപനം തുടരും. അതേസമയം ആവശ്യമായ സാഹചര്യത്തിൽ ഇളവുനൽകും. സംസ്ഥാനകമ്മിറ്റിയിൽ അന്തിമതീരുമാനമുണ്ടാകും. Content Highlights:CPM State Committee

from mathrubhumi.latestnews.rssfeed https://ift.tt/3raC5ii
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍