ന്യൂഡൽഹി : രാജ്യത്തെ ഇന്ധന വിലക്കയറ്റത്തെ വിമർശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളിൽ 53 രൂപ. രാവണന്റെ ലങ്കയിൽ 51 രൂപയും എന്നെയുഴതിയ ചിത്രം ട്വീറ്റ് ചെയ്താണ് സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധനവില ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര നിലപാടിനെ പരോക്ഷമായി വിമർശിച്ചുള്ള ട്വീറ്റ് ഇതിനോടകം നിരവധി പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്. pic.twitter.com/Imrz3OSag7 — Subramanian Swamy (@Swamy39) February 2, 2021 രാജ്യത്തെ ഇന്ധനവില എക്കാലത്തെയും റെക്കോർഡ് കുതിപ്പിലാണ്. മുംബൈയിൽ ഒരുലിറ്റർ പെട്രോളിന് 92.86 രൂപയാണ് വില. ഡീസലിന് 86.30 രൂപയും. content highlights:subramanian swamy critizice petrol price hike in india
from mathrubhumi.latestnews.rssfeed https://ift.tt/3tnbQqH
via IFTTT
0 അഭിപ്രായങ്ങള്‍