തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലൻ. ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. ആളുകൾ കൂടുമ്പോൾ കോവിഡ് വ്യാപനം ഉണ്ടാവും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സർക്കാരിനും സാംസ്കാരിക വകുപ്പിനും ഉണ്ടാവാൻ പാടില്ല. അതുകൊണ്ടാണ് നാലിടങ്ങളിലായി മേള സംഘടിപ്പിക്കാൻ തീരുമാനിച്ചത്. മേള തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ ഉദ്ദേശമില്ല. തിരുവനന്തപുരം തന്നെയാവും സ്ഥിരവേദിയെന്നും മന്ത്രി പറഞ്ഞു. 25-ാമത് ചലച്ചിത്ര മേള നാല് സ്ഥലങ്ങളിൽ നടത്താൻ തീരുമാനിച്ചതിനെതിരേ ശശി തരൂർ എംപി, കെഎസ് ശബരിനാഥൻ എംഎൽഎ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലം ചർച്ച കൊഴുക്കുകയാണ്. ഫെബ്രുവരി 10 മുതൽ തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിൽ ചലച്ചിത്രമേള നടത്താനാണ് തീരുമാനം. Content Highlights:IFFK to be held from February 10 across 4 venues, minister AK Balan response
from mathrubhumi.latestnews.rssfeed https://ift.tt/2XiatuZ
via IFTTT
0 അഭിപ്രായങ്ങള്‍