വാഷിങ്ടൺ: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ ലാറി കിങ്ങിനെ കോവിഡ്-19 ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഎസ് ടെലിവിഷൻ മാധ്യമ രംഗത്തെ മിന്നും താരങ്ങളിലൊരാളായ ലാറി കിങ്ങിന്റെ ആശുപത്രി പ്രവേശനത്തെ കുറിച്ച് ശനിയാഴ്ചയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയിലേറെയായി ലോസ് ആഞ്ജലിസ് സെഡാർസ് സിനായ് മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള എൺപത്തേഴുകാരനായ ലാറി കിങ്ങിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ നിലവിലുണ്ട്. ടൈപ്പ് 2 പ്രമേഹരോഗമുള്ള അദ്ദേഹത്തിന് നിരവധി തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്. കൂടാതെ ശ്വാസകോശാർബുദവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ചുരുട്ടി വെച്ച ഷർട്ടിന്റെ കൈകളുമായി പല നിറത്തിലുള്ള ടൈകളും സസ്പെൻഡേഴ്സും വലിപ്പമേറിയ കണ്ണടകളും ധരിച്ചെത്തുന്ന ലാറി കിങ് അമേരിക്കൻ ടെലിവിഷൻ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസർ അറാഫത്ത്, വ്ളാഡിമിർ പുടിൻ തുടങ്ങിയ ലോക നേതാക്കളുമായി ലാറി നടത്തിയ അഭിമുഖങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2010 ൽ സിഎൻഎന്നിൽ നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടർച്ചയായി അവതരിപ്പിച്ച ലാറി കിങ് ലൈവ്ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. അതിന് ശേഷം സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ലാറി 2012 ൽ അദ്ദേഹത്തിന്റെ തന്നെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓറ ടിവിയിൽ ലാറ കിങ് നൗ എന്ന പരിപാടി അവതരിപ്പിക്കാനാരംഭിച്ചു. കൂടാതെ 2013 ൽ പൊളിറ്റിക്കിങ് വിത്ത് ലാറി കിങ് എന്ന മറ്റൊരു പരിപാടിയുടെ അവതരണവും ഓറ ടിവിയിൽ അദ്ദേഹം ആരംഭിച്ചു. Content Highlights: US News Star Larry King Hospitalised With Covid-19
from mathrubhumi.latestnews.rssfeed https://ift.tt/39aGpab
via IFTTT
0 അഭിപ്രായങ്ങള്‍