ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങളേക്കാൾ വേഗത്തിൽ വാക്സിൻ വിതരണം നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അക്രമ സംഭവങ്ങൾ വേദനിപ്പിച്ചെന്നും ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ പരാമർശിച്ച് മോദി പറഞ്ഞു. 30 ലക്ഷം പേർക്ക് 15 ദിവസത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങൾ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി. മരുന്നുകളുടെയും വാക്സിനുകളുടെയും കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സാഹായിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണം മാത്രമല്ല, ഏറ്റവും വേഗത്തിലുള്ള വാക്സിനേഷൻ കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോദി പറഞ്ഞു. കാർഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകൾ മുന്നോട്ടുപോകാനുണ്ട്. സർക്കാർ ഇനിയും അത്തരം ശ്രമങ്ങൾ തുടരും, മോദി പറഞ്ഞു. ആസ്ത്രേലിയയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ വിജയവും മോദി മൻ കി ബാത്തിൽ എടുത്തുപറഞ്ഞു. കളിക്കാരുടെ കഠിനാധ്വാനവും ടീം സ്പിരിറ്റും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:India Was Saddened By Insult To Tricolour On Republic Day- PM Modi in Mann ki Baat
from mathrubhumi.latestnews.rssfeed https://ift.tt/3r8h6Ne
via IFTTT
0 അഭിപ്രായങ്ങള്‍