കശ്മീരില്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റെടുത്ത ആഭരണ വ്യാപാരിയെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

ശ്രീനഗർ: ശ്രീനഗറിലെ തിരക്കേറിയ മാർക്കറ്റിൽ വച്ച് 65-കാരനായ ആഭരണ വ്യാപാരിയെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. കഴിഞ്ഞ മാസം ഇയാൾ കശ്മീരിൽ സ്ഥിര താമസമാക്കാനുള്ള സർട്ടിഫിക്കറ്റ് നേടിയിരുന്നു. ജമ്മു കശ്മീരിൽ ഭൂമിയും സ്വത്തും സ്വന്തമാക്കാനുള്ള അവകാശമാണ് ഈ സർട്ടിഫിക്കറ്റ്. 50 വർഷത്തോളമായി ശ്രീനഗറിൽ താമസിക്കുന്ന സത്പാൽനിഷാൽ എന്നായാളാണ് കൊല്ലപ്പെട്ടത്. തീവ്രവാദ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇയാൾ ഒരു കുടിയേറ്റക്കാരനാണ്. ഇവിടെ വാസസ്ഥലം നേടുന്ന ആരെയും അധിനിവേശക്കാരായി പരിഗണിക്കും കൊലപാകത്തിന് ശേഷം റസിസ്റ്റൻസ് ഫ്രണ്ട് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത്. രാജ്യത്ത് ഏത് സംസ്ഥാനത്ത് നിന്നുള്ളവർക്കും ജമ്മുകശ്മീരിൽ ഭൂമി വാങ്ങാൻ ഇതിലൂടെ അനുവദിച്ചിരുന്നു. ഇതിനോടകം 10 ലക്ഷത്തോളം സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ കശ്മീർ താഴ്വരയിൽ നൽകി കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്. പ്രദേശവാസികളല്ലാത്തവർക്ക് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന്റെ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ സർക്കാർ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട ആഭരണവ്യാപാരി നിഷാലുംകുടുംബവുംയഥാർത്ഥത്തിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ളവരാണ്. എന്നാൽ പതിറ്റാണ്ടുകളായി അവർ ശ്രീനഗറിലാണ് താമസിച്ചുവരുന്നത്. Content Highlights:Kashmir Jeweller Killed By Terrorists Over Domicile Certificate

from mathrubhumi.latestnews.rssfeed https://ift.tt/3hzULEE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍