ആവേശപ്പോരിനൊടുവില്‍ ടോട്ടനത്തെ കീഴടക്കി ലിവര്‍പൂള്‍

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിനൊടുവിൽ ടോട്ടനത്തെ അവരുടെ തട്ടകത്തിൽ കീഴടക്കി ലിവർപൂൾ. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ക്ലോപ്പിന്റെ ചെമ്പടയുടെ ജയം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള ടോട്ടനത്തിന്റെ മുന്നേറ്റത്തിന് ഇതോടെ അവസാനമായി. ആദ്യ പകുതിയുടെ അധിക സമയത്ത് റോബർട്ടോ ഫിർമിനോയിലൂടെ ലിവർപൂൾ മുന്നിലെത്തി. രണ്ടാം പകുതി ആരംഭിച്ച് രണ്ടു മിനിറ്റിനുള്ളിൽ തന്നെ അലക്സാണ്ടർ അർണോൾഡ് ചെമ്പടയുടെ ലീഡുയർത്തി. 49-ാം മിനിറ്റിൽ പിയറെ എമിലി ഹോജ്ബർഗ് ടോട്ടനത്തിനായി സ്കോർ ചെയ്തു. സമനില ഗോളിനായി ടോട്ടനം ശ്രമിക്കവെ 65-ാം മിനിറ്റിൽ സാദിയോ മാനെ ലിവർപൂളിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ 20 മത്സരത്തിൽ നിന്ന് 37 പോയന്റുമായി നാലാം സ്ഥാനത്താണ്. 19 മത്സരത്തിൽ നിന്ന് 33 പോയന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്. Content Highlights: Liverpool ended a five-game winless run beat Tottenham 3-1

from mathrubhumi.latestnews.rssfeed https://ift.tt/3r51z0m
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍