എം.വി.ഡി. വാഹന പരിശോധന നടത്തും ഫോട്ടോയും എടുക്കും; ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ നടപടി

ഗതാഗത നിയമ ലംഘനങ്ങൾ മൊബൈൽഫോണിൽ പകർത്തി ഇ-ചലാൻ വഴി പിഴ ചുമത്താൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്കെതിരേ പോലീസ് കേസെടുക്കും. പോലീസ്, മോട്ടോർ വാഹന വകുപ്പുകൾക്കാണ് നിലവിൽ ഇ-ചലാൻ സംവിധാനമുള്ളത്. കഴിഞ്ഞ 23-ന് വൈക്കത്ത് ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്ത് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ വൈക്കം ഉദയനാപുരം മണപ്പള്ളിൽ തുരത്തേൽ വീട്ടിൽ എം.ജി. രഞ്ജിത്തിനെയും കണ്ടാലറിയാവുന്ന നാലുപേരെയും പ്രതിയാക്കി പോലീസ് കേസെടുത്തതായി ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിക്കും വിധം ചിത്രമെടുത്താലേ ഇ-ചലാനിൽ പിഴ ചുമത്താനാകൂ. അതിനാൽ ചിത്രമെടുക്കുന്നത് പരിശോധനയുടെ ഭാഗമാണെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. വാഹനങ്ങളിൽ യാത്രചെയ്യുന്നവരെ തടസ്സപ്പെടുത്താതിരിക്കുന്നതിനാണ് സ്മാർട്ട് പരിശോധന നടത്തുന്നത്. ഗതാഗത നിയമലംഘനങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽഫോണുകൾ ഇ-ചലാൻ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താൽ ഉടൻതന്നെ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി വാഹൻ-സാരഥി വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കും. പിഴ ചുമത്തിയത് സംബന്ധിച്ച് വാഹന ഉടമയ്ക്ക് എസ്.എം.എസ്. ലഭിക്കും. Content Highlights:MVD Officials Have Right To Take Photographs Of Traffic Rule Violators

from mathrubhumi.latestnews.rssfeed https://ift.tt/2YrRePU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍