കമ്പളക്കാട്(വയനാട്): പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കമ്പളക്കാട് വെള്ളരിക്കാവിൽ വി.കെ. മുഹമ്മദ് നൗഫൽ (18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂർ കുന്നിൽകോണം എ.കെ. ഷെമീം (19) എന്നിവരാണ് പിടിയിലായത്. പുതുവത്സരത്തിന്റെ തലേന്ന് പെൺകുട്ടികളെ ബൈക്കിൽ കയറ്റി മൈസൂരിൽ കൊണ്ടുപോയി മുറിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പോലീസിന്റെ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ചോദ്യംചെയ്യലിൽ മറ്റൊരു പെൺകുട്ടി കൂടിയുണ്ടെന്ന് കണ്ടെത്തി. കമ്പളക്കാട് പോലീസ് പ്രതികൾക്കെതിരേ പോക്സോ നിയമപ്രകാരവും പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്ത് മാനന്തവാടി എസ്.എം.എസ്. വിഭാഗത്തിന് കേസന്വേഷണം കൈമാറി. കല്പറ്റ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. രജികുമാറാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. Content Highlights: tribal girls raped by two youth accused arrested in kambalakkad
from mathrubhumi.latestnews.rssfeed https://ift.tt/3hBCmax
via IFTTT
0 അഭിപ്രായങ്ങള്‍