രണ്ട് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി: അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഓക്സ്ഫഡ്സർവകലാശാല- സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചകോവിഷീൽഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ് ഉപാധികളോടെ അനുമതി നൽകിയത്.സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) കോവാക്സിന്റെ അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതിക്ക് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകരിച്ചു.ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിൻ വിതരണം ചെയ്യാനാകും. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിനും വിദഗ്ധസമിതിയുടെ ശുപാർശ ലഭിച്ചിരുന്നു. സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർമിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഉന്നതാധികാര സമിതി നൽകിയിട്ടുണ്ട്. Content Highlights:India A Step Closer To Covid Vaccine, Drug Regulator gives Approval to covid vaccine usage in India

from mathrubhumi.latestnews.rssfeed https://ift.tt/355rQ6q
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍